"വായനാവാരാചരണം -2025"
എം ഇ എസ് കോളേജ് മാറമ്പള്ളി ലൈബ്രറിയും റീഡേഴ്സ് ഫോറവും സംയുക്തമായി "വായനാവാരാചരണം -2025" സംഘടിപ്പിച്ചു. ജൂൺ 25 നു കോളേജ് കോൺഫെറൻസ് ഹാളിൽവച്ചു നടന്ന പരിപാടി പ്രമുഖ തിരക്കഥാകൃത്തായ ശ്രീ. ശാരിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി പി.പി അധ്യക്ഷത വഹിച്ചു. കോളേജ് ലൈബ്രേറിയൻ ശ്രീ. അബ്ദുൽ ജമാൽ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ. ജൂലി എം. ഡേവിഡ്, ലൈബ്രറി അഡ്വൈസറി കൺവീനർ ഡോ. സ്വപ്ന വി. മുഹമ്മദ്, റീഡേഴ്സ് ഫോറം കൺവീനർ ശ്രീ. ശറഫുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. ജിഹാദ് അബൂബക്കർ നന്ദി രേഖപ്പെടുത്തി. വായനാവാരാചാരവുമായി ബന്ധപെട്ടു ലൈബ്രറി റീഡിങ് ഹാളിൽ വച്ച് ബുക്ക് എക്സ്ചേഞ്ച് പ്രോഗ്രാമും സംഘടിപ്പിച്ചു.